മുത്തൂറ്റ് മെര്‍ക്കന്റയിലിന്റെ കടപ്പത്രങ്ങളുടെ വില്‍പനയ്ക്ക് മികച്ച പ്രതികരണം

മുത്തൂറ്റ് നൈനാന്‍ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡിന്റെ നോണ്‍ കണ്‍വെര്‍ട്ടബിള്‍ റെഡീമബിള്‍ കടപ്പത്രങ്ങള്‍ക്ക് (എന്‍.സി.ഡി) മികച്ച പ്രതികരണം. ഇഷ്യു ഡിസംബര്‍ നാലിന് ആരംഭിച്ച് 15 ന് അവസാനിച്ചു.

author-image
anu
New Update
മുത്തൂറ്റ് മെര്‍ക്കന്റയിലിന്റെ കടപ്പത്രങ്ങളുടെ വില്‍പനയ്ക്ക് മികച്ച പ്രതികരണം

 

കൊച്ചി: മുത്തൂറ്റ് നൈനാന്‍ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡിന്റെ നോണ്‍ കണ്‍വെര്‍ട്ടബിള്‍ റെഡീമബിള്‍ കടപ്പത്രങ്ങള്‍ക്ക് (എന്‍.സി.ഡി) മികച്ച പ്രതികരണം. ഇഷ്യു ഡിസംബര്‍ നാലിന് ആരംഭിച്ച് 15 ന് അവസാനിച്ചു.

കടപ്പത്ര നിക്ഷേപങ്ങളിലൂടെ നൂറുകോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ചതായി കമ്പനി അറിയിച്ചു. ഈ തുക സ്വര്‍ണപ്പണയ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ശാഖകളുടെ വിപുലീകരണത്തിനും ശാഖകള്‍ വ്യാപിപ്പിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍ റിച്ചി മാത്യു മുത്തൂറ്റ് എന്നിവര്‍ വ്യക്തമാക്കി.

Business News Latest News