കടപ്പത്രങ്ങളിലൂടെ 1000 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

കടപ്പത്രങ്ങളിലൂടെ 1000 കോടി സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്.

author-image
anu
New Update
കടപ്പത്രങ്ങളിലൂടെ 1000 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: കടപ്പത്രങ്ങളിലൂടെ 1000 കോടി സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) 33ാമത് ഇഷ്യൂ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു.

900 കോടി അധികസമാഹരത്തിന് അവസരമുണ്ട്. ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങ്ങുള്ള എന്‍സിഡികളുടെ സബ്‌സ്‌ക്രിപ്ഷന്‍ 8ന് ആരംഭിച്ച് 19ന് അവസാനിക്കും. ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. 8.75 മുതല്‍ 9 ശതമാനം വരെയാണ് വാര്‍ഷിക പലിശ. ഇഷ്യുവിന്റെ 95 ശതമാനം കമ്പനികള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിരിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Business News Latest News