
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി ഡിസംബറില്‍ 50 ലക്ഷം കോടി പിന്നിട്ടു. മ്യൂച്വല്‍ ഫണ്ട് മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തിയുടെ കണക്കാണിത്. നവംബറില്‍ ഇത് 49.04 ലക്ഷം കോടിയായിരുന്നു. ഡിസംബറില്‍ 3.53 ശതമാനം വര്‍ധിച്ച് 50.77 ലക്ഷം രൂപ കോടിയായി ഉയര്‍ന്നു.
ഇക്വിറ്റി വിഭാഗത്തില്‍ മൊത്തം നിക്ഷേപത്തില്‍ 9.40 ശതമാനം വര്‍ധനവുണ്ടായി. നവംബറിലെ 15,536.42 കോടി രൂപയില്‍ നിന്ന് ഡിസംബറിലെ നിക്ഷേപം 16,997.09 കോടി രൂപയായി ഉയര്‍ന്നു. ഇക്വിറ്റി വിഭാഗങ്ങളില്‍ ക്യാപ്, ഫോക്കസ് ഫണ്ട്, ഇഎല്‍എസ്എസ് എന്നിവ ഒഴികെയുള്ള മറ്റ് വിഭാഗങ്ങളില്‍ ഡിസംബറില്‍ മികച്ച നിക്ഷേപമാണ് ലഭിച്ചത്.
ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തില്‍ ഡിസംബറില്‍ 2,338.86 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഫോക്കസ്ഡ് ഫണ്ട് വിഭാഗത്തില്‍ 142.67 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു. ഹൈബ്രിഡ് ഫണ്ട് വിഭാഗങ്ങളിലെ വരവ് 10.87 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ ഈ വിഭാഗത്തിലായി ആകെ ലഭിച്ചത് 15,009.30 കോടി രൂപയായിരുന്നു. എന്നാല്‍ നവംബറില്‍ ഇത് 13,538.05 കോടി രൂപയായിരുന്നു.