ആദ്യ വില്‍പനയുമായി മ്യൂച്വല്‍ ഫണ്ടുകള്‍

വരും ദിവസങ്ങളില്‍ ക്ലോസ് ചെയ്യുന്ന ഡസനിലേറെ മ്യൂച്വല്‍ ഫണ്ടുകളുടെ ആദ്യ വില്‍പന (എന്‍എഫ്ഒ) മുന്നേറുന്നു.

author-image
anu
New Update
ആദ്യ വില്‍പനയുമായി മ്യൂച്വല്‍ ഫണ്ടുകള്‍

 

കൊച്ചി: വരും ദിവസങ്ങളില്‍ ക്ലോസ് ചെയ്യുന്ന ഡസനിലേറെ മ്യൂച്വല്‍ ഫണ്ടുകളുടെ ആദ്യ വില്‍പന (എന്‍എഫ്ഒ) മുന്നേറുന്നു. 500-5000 രൂപ എന്നിങ്ങനെയാണ് മിനിമം നിക്ഷേപത്തുക. എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) ആയിട്ടോ മൊത്തമായോ നിക്ഷേപം നടത്താവുന്നതാണ്.

ചില ഫണ്ടുകള്‍ പ്രത്യേക മേഖലകളെ പ്രമേയമാക്കിയതാണ്. എസ്ബിഐ എനര്‍ജി ഫണ്ടും കനറ റോബികോ മാനുഫാക്ചറിങ് ഫണ്ടും ഇതിനുദാഹരണമാണ്. ഇന്ത്യയുടെ ഊര്‍ജ മേഖലയിലുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് എനര്‍ജി ഫണ്ട്. ഫാക്ടറി ഉല്‍പാദനം നടത്തുന്ന കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് മാനുഫാക്ചറിങ് ഫണ്ട്. ഓഹരി വിലസൂചികയെ അടിസ്ഥാനമാക്കുന്ന ഇന്‍ഡെക്‌സ് ഫണ്ടുകളും ഒട്ടേറെയുണ്ട്. ഗ്രോ നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ഫണ്ടും ആക്‌സിസ് എസ് ആന്‍ഡ് പി, ബിഎസ്ഇ സെന്‍സെക്‌സ് ഫണ്ടും ഇന്‍ഡെക്‌സ് ഫണ്ടുകളാണ്.

Business News mutual fund Latest News