ഔഷധങ്ങള്‍ ഒരു കുടക്കീഴില്‍; നൂറ് ബ്രാഞ്ചുകളുമായി എംവിആര്‍ ആയുര്‍ ഫാം

ഔഷധ മരുന്നുകള്‍ ഒരു കുടക്കീഴില്‍ ഒരുക്കി എംവിആര്‍ ആയുര്‍വേദ ഫാര്‍മസി.എംവിആര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ഔഷധങ്ങളോടൊപ്പം പ്രമുഖ ഔഷധ സ്ഥാപനങ്ങളുടെ പേറ്റന്റ്

author-image
Lekshmi
New Update
ഔഷധങ്ങള്‍ ഒരു കുടക്കീഴില്‍; നൂറ് ബ്രാഞ്ചുകളുമായി എംവിആര്‍ ആയുര്‍ ഫാം

കൊച്ചി: ഔഷധ മരുന്നുകള്‍ ഒരു കുടക്കീഴില്‍ ഒരുക്കി എംവിആര്‍ ആയുര്‍വേദ ഫാര്‍മസി.എംവിആര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ഔഷധങ്ങളോടൊപ്പം പ്രമുഖ ഔഷധ സ്ഥാപനങ്ങളുടെ പേറ്റന്റ്, ഓ.ടി.സി യില്‍ വരുന്ന ഔഷധങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് എംവിആര്‍ ആയുര്‍വേദ ഫാര്‍മസി.എംവിആര്‍ 'ആയുര്‍ ഫാം ' എന്ന പേരിലാണ് ബ്രാഞ്ചുകള്‍ക്ക് തുടക്കമാകുന്നത്.

കേരളത്തില്‍ അടുത്ത ഒരു വര്‍ഷത്തോടു കൂടി നൂറോളം എംവിആര്‍ ആയുര്‍ഫാര്‍മുകളാണ് ആരംഭിക്കുക.എംവിആര്‍ ആയുര്‍വേദ ഫാര്‍മസിയുടെ കണ്ണൂര്‍ ജില്ലയിലെ മൂന്നു ബ്രാഞ്ചുകള്‍ 2022 ഓഗസ്റ്റ് 15 ന് ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍, പാപ്പിനിശ്ശേരി, കരിവെള്ളൂര്‍ എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകള്‍ തുറക്കുന്നത്.ചടങ്ങില്‍ കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ വ്യക്തികളും പങ്കെടുക്കും.

2023 ജനുവരി മുതല്‍ കേരളത്തിന് പുറത്തും ഇന്ത്യയിലെ മറ്റ് മെട്രോപോളിറ്റിയന്‍ നഗരങ്ങളിലും ഫാര്‍മസിയുടെ വിപണനം വ്യാപിപ്പിക്കുമെന്ന് എംവി ആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ പ്രൊഫ: ഇ കുഞ്ഞിരാമന്‍ പറഞ്ഞു.

എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദഗ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഗുണമേന്മയിലും ഫലപ്രാപ്തിയിലും ഇന്ന് ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് ഈ ഔഷധങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

mvr ayurveda pharmacy ayur