തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറൂം ആക്കുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം ഇന്നുവരെ കാണാത്ത ഉല്പന്ന നിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യുച്ചറാണ് ആക്കുളത്തെ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക.

author-image
Web Desk
New Update
തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറൂം ആക്കുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ് ഷോപ്പിംഗ് രംഗത്ത് തിരുവനന്തപുരത്തിന് വലിയ മാറ്റങ്ങള്‍ സമ്മാനിച്ചുകൊണ്ട്, തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം മഞ്ജുവാര്യര്‍, മെജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ കെ ഷാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാനം നിര്‍വഹിച്ചു.

നിലവിലെ പഴവങ്ങാടി, പട്ടം, കരമന, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലുള്ള മൈജി ഷോറൂമുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതക്ക് ശേഷം ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷനും ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കിക്കൊണ്ടാണ് തിരുവനന്തപുരത്തെ ആദ്യത്തെ മൈജി ഫ്യുച്ചര്‍ ആക്കുളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടിവി, എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ അക്സസറീസ്, മള്‍ട്ടി മീഡിയ അക്സസറീസ്, ടാബ്ലെറ്റ്, സിസിടിവി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ് തുടങ്ങിയവയെല്ലാം 3 നിലയിലുള്ള അതിവിശാലമായ ഈ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നു. വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുമെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് ആക്കുളത്തുള്ള മൈജി ഫ്യൂച്ചര്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം ഇന്നുവരെ കാണാത്ത വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഷോറൂമില്‍ ഒരുക്കിയിരിക്കുന്ന ബോള്‍ ഗെയിം എന്ന സര്‍പ്രൈസ് ഗെയിം ആണ്. വാങ്ങുന്ന പ്രൊഡക്ടുകള്‍ സൗജന്യമായി നേടാനും, പ്രൊഡക്ടുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌കൗണ്ടുകളും ഈ ബോള്‍ ഗെയിമിലൂടെ ഉറപ്പായും നേടാന്‍ സാധിക്കും.

കൂടാതെ ലക്കി അവര്‍ കോണ്ടസ്റ്റിലൂടെ ഉദ്ഘാടനദിനത്തില്‍ ഓരോ മണിക്കൂറിലും മൈജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കുന്ന 4 ഭാഗ്യശാലികള്‍ക്ക് വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ടിവി, മിക്സര്‍ ഗ്രൈന്‍ഡര്‍, ഹോം തിയേറ്റര്‍ 5.1 തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും ലഭിക്കും.

മികച്ച ഫിനാന്‍സ് സ്‌കീമുകള്‍ ഒരുക്കി മൈജി സൂപ്പര്‍ ഇഎംഐ ഫ്യുച്ചര്‍ സ്റ്റോറിന്റെ മറ്റൊരു പ്രത്യേകതയാണ്. ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍കൂര്‍ പണമടക്കാതെ പ്രൊഡക്ടുകള്‍ സ്വന്തമാക്കാവുന്ന സ്‌കീമുകള്‍ ലളിതമായ നടപടി ക്രമങ്ങള്‍ തുടങ്ങിയവ മൈജി സൂപ്പര്‍ ഇഎംഐയുടെ പ്രത്യേകതയാണ്.

മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലെറ്റ്, ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്നിഷ്യന്‍മാര്‍ സുതാര്യവും സുരക്ഷിതവുമായി റിപ്പയര്‍ ചെയ്ത് നല്‍കുന്ന ഹൈടെക് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് സെന്റന്‍ മൈജി കെയര്‍ ഈ ഷോറൂമിനോടൊപ്പം പ്രവര്‍ത്തിക്കുന്നു. സര്‍വീസ് ചെയ്യുന്ന പ്രൊഡക്ടുകള്‍ക്ക് സ്പെഷ്യല്‍ വാറന്റി, ഇഎംഐ സൗകര്യം, ന്യായമായ സര്‍വീസ് ചാര്‍ജ്, പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം എന്നിവയെല്ലാം മൈജി കെയറിന്റെ മാത്രം പ്രത്യേകതയാണ്.

വാറന്റി പീരിയഡ് കഴിഞ്ഞാലും ഒരു കൊല്ലം അഡീഷണല്‍ വാറന്റി നേടാവുന്ന മൈജി എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാന്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ വെള്ളത്തില്‍ വീണ് കേടായാലും, കളവ് പോയാലും, ഡിസ്പ്ലേ പൊട്ടിയാലും പ്രൊഡക്ടിന്റെ ഫങ്ക്ഷനെ ബാധിക്കുന്ന എന്ത് തന്നെയായാലും ഗാഡ്ജറ്റുകള്‍ക്ക് പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍സ് എന്നിവ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.

പഴയതോ, തകരാറിലായതോ അല്ലാത്തതോ ആയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള മൈജി എക്സ്ചേഞ്ച് ഓഫര്‍ സൗകര്യം മൈജി ഫ്യുച്ചര്‍ സ്റ്റോറിലൊരുക്കിയിട്ടുണ്ട്.

ഓലൈന്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി മൈജി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച അതിവേഗ ഡെലിവറി സര്‍വീസായ 2 ഫാസ്റ്റ് ഡെലിവറി സേവനവും ലഭ്യമാണ്. പ്രൊഡക്ടുകള്‍ മൈജിയുടെ ഓലൈന്‍ വെബ്സൈറ്റായ www.myg.in പര്‍ച്ചേയ്സ് ചെയ്താല്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ഉത്പന്നങ്ങള്‍ നിങ്ങളുടെ അടുത്തെത്തും. കൂടാതെ മൈജി ആപ്പ് ഡൗലോഡ് ചെയ്തും ഈ സേവനം പ്രയോജനപ്പെടുത്താം.

അതിവിപുലമായ ഹോം അപ്ലയന്‍സസ് കിച്ചണ്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് കളക്ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യുച്ചര്‍ സ്റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം ഇന്നുവരെ കാണാത്ത ഉല്പന്ന നിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യുച്ചറാണ് ആക്കുളത്തെ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക.

 

myg business Thiruvananthapuram