തൊടുപുഴ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ഡിസംബര്‍ 2 ന്

By Web Desk.28 11 2023

imran-azhar

 

 

തൊടുപുഴ: ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ് ഷോപ്പിംഗ് രംഗത്ത് ഇടുക്കിയില്‍ വലിയ മാറ്റങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഇടുക്കി ജില്ലയിലെ ആദ്യത്തെ മൈജി ഫ്യൂച്ചര്‍ ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഡിസംബര്‍ 2 ശനിയാഴ്ച 10 മണിക്ക് പ്രശസ്ത സിനിമാതാരം ഹണി റോസ് ഷോറൂം ഉദ്ഘാടനം ചെയ്യും.

 

നിലവിലെ കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലുള്ള മൈജി ഷോറൂമുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതക്കു ശേഷം ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷനും ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കിക്കൊണ്ടാണ് ഇടുക്കിയിലെ ആദ്യത്തെ മൈജി ഫ്യുച്ചര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

ഉദ്ഘാടന ദിവസം ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് ക്രമീകരിച്ചിരിക്കുന്നത്. പര്‍ച്ചേയ്‌സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാം. കൂടാതെ വമ്പന്‍ ഉദ്ഘാടനദിന ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 2 മുതല്‍ 9 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് & വിന്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. അന്നേ ദിവസം തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി 12 മണിവരെ ഷോറൂം തുറന്നു പ്രവര്‍ത്തിക്കും.

 

ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടീവി, എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സസ്സ്, ഡിജിറ്റല്‍ അക്‌സസറീസ്, മള്‍ട്ടി മീഡിയ അക്‌സസറീസ്, ടാബ്ലെറ്റ്, സിസിടിവി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ് തുടങ്ങിയവയെല്ലാം അതിവിശാലമായ ഈ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുമെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് തൊടുപുഴയിലുള്ള മൈജി ഫ്യൂച്ചര്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

 

മികച്ച ഫിനാന്‍സ് സ്‌കീമുകള്‍ ഒരുക്കി മൈജി സൂപ്പര്‍ ഈഎംഐ ഫ്യുച്ചര്‍ സ്റ്റോറിന്റെ മറ്റൊരു പ്രത്യേകതയാണ്. ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍കൂര്‍ പണമടക്കാതെ പ്രൊഡക്ടുകള്‍ സ്വന്തമാക്കാവുന്ന സ്‌കീമുകള്‍ ലളിതമായ നടപടി ക്രമങ്ങള്‍ തുടങ്ങിയവ മൈജി സൂപ്പര്‍ ഈഎംഐയുടെ പ്രത്യേകതയാണ്.

 

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഏസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നിഷ്യന്‍മാര്‍ സുതാര്യവും സുരക്ഷിതവുമായി റിപ്പയര്‍ ചെയ്ത് നല്‍കുന്ന ഹൈടെക് റിപ്പയര്‍ & സര്‍വീസ് സെന്റര്‍ മൈജി കെയര്‍ ഈ ഷോറൂമിനോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഐഫോണ്‍ സര്‍വ്വീസിന് ഏറ്റവും കുറഞ്ഞ സര്‍വ്വീസ് ചാര്‍ജാണ് മൈജി കെയര്‍ നല്‍കുന്നത്.സര്‍വീസ് ചെയുന്ന പ്രൊഡക്ടുകള്‍ക്ക് സ്‌പെഷ്യല്‍ വാറന്റി, ഈഎംഐ സൗകര്യം, ന്യായമായ സര്‍വീസ് ചാര്‍ജ്, പിക്ക് & ഡ്രോപ്പ് സൗകര്യം എന്നിവയെല്ലാം മൈജി കെയറിന്റെ മാത്രം പ്രത്യേകതയാണ്.

 

വാറന്റി പീരിയഡ് കഴിഞ്ഞാലും ഒരു കൊല്ലം അഡീഷണല്‍ വാറന്റി നേടാവുന്ന മൈജി എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാന്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ വെള്ളത്തില്‍ വീണ് കേടായാലും , കളവ് പോയാലും, ഡിസ്‌പ്ലേ പൊട്ടിയാലും പ്രൊഡക്ടിന്റെ ഫങ്ഷനെ ബാധിക്കുന്ന എന്ത് തന്നെ ആയാലും ഗാഡ്ജറ്റുകള്‍ക്ക് പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍സ് എന്നിവ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.

 

പഴയതോ, തകരാറിലായതോ അല്ലാത്തതോ ആയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നിവ എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ സൗകര്യം മൈജി ഫ്യുച്ചര്‍ ഷോറൂമിലൊരുക്കിയിട്ടുണ്ട്.അതിവിപുലമായ ഹോം അപ്ലയന്‍സസ് കിച്ചണ്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് കളക്ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യുച്ചര്‍ സ്റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇന്നുവരെ കാണാത്ത ഉല്‍പ്പന്നനിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യുച്ചറാണ് തൊടുപുഴ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക.

 

 

OTHER SECTIONS