
തിരുവനന്തപുരം: സംസ്ഥാനത്ത് നാഫെഡ്, ഇഫ്‌കോ ബസാറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. സഹകരണ മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില്‍പനയ്ക്കായി നാഫെഡ് ബസാറുകളും വളവും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്ത്യന്‍ ഫാം ഫോറസ്ട്രി ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് (ഇഫ്‌കോ) ബസാറുകളും ആരംഭിക്കാനാണ് പദ്ധതി.
കൂടാതെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഈ സംഘങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
