സൂസന്‍ വോജിക്കിക്ക് പകരക്കാരനായി നീല്‍ മോഹന്‍: യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍

സൂസന്‍ വോജിക്കിക്ക് പകരം യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍ നീല്‍ മോഹന്‍.കുടുംബം, ആരോഗ്യം, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയെ തുടര്‍ന്ന് സൂസന്‍ വോജിക്കി യൂട്യൂബിന്റെ സിഇഒ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

author-image
Priya
New Update
സൂസന്‍ വോജിക്കിക്ക് പകരക്കാരനായി നീല്‍ മോഹന്‍: യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍

ന്യൂഡല്‍ഹി: സൂസന്‍ വോജിക്കിക്ക് പകരം യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍ നീല്‍ മോഹന്‍. കുടുംബം, ആരോഗ്യം, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയെ തുടര്‍ന്ന് സൂസന്‍ വോജിക്കി യൂട്യൂബിന്റെ സിഇഒ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

കഴിഞ്ഞ 9 വര്‍ഷത്തെ സേവന പാരമ്പര്യമാണ് സൂസന്‍ വോജിക്കിക്ക് ഉള്ളത്. ഈ സ്ഥാനത്തേക്കാണ് പുതിയ സിഇഒ ആയി നീല്‍ മോഹന്‍ എത്തുന്നത്.

യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നീല്‍ മോഹന്‍.

2015- ലാണ് അദ്ദേഹം യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി നിയമിതനാകുന്നത്. യൂട്യൂബിന്റെ പ്രധാന ആകര്‍ഷണങ്ങളായ യൂട്യൂബ് ഷോട്ട്‌സ്, മ്യൂസിക്, സബ്‌സ്‌ക്രിപ്ഷന്‍ ഓഫറുകള്‍ എന്നിവ ചിട്ടപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വ്യക്തി കൂടിയാണ് നീല്‍ മോഹന്‍.

 

1996- ല്‍ അമേരിക്കയിലെ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.2005- ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് .

youtube neal mohan