നീര ഉത്പാദനം പ്രതിസന്ധിയിൽ

നാളികേര കൃഷിക്ക് വന്‍കുതിപ്പ് നല്‍കാന്‍ കഴിയുമായിരുന്ന നീര ഉത്പാദനം. എന്നാൽ വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. കര്‍ഷകര്‍ക്ക് ഒരു വര്‍ഷമായി പണം ലഭിക്കുന്നില്ല. നീര ഉത്പാദന രംഗത്തെ പ്രധാന കമ്പനിയായ കഞ്ഞിക്കുഴിയിലെ കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയില്‍.

author-image
Greeshma G Nair
New Update
 നീര ഉത്പാദനം പ്രതിസന്ധിയിൽ

ആലപ്പുഴ: നാളികേര കൃഷിക്ക് വന്‍കുതിപ്പ് നല്‍കാന്‍ കഴിയുമായിരുന്ന നീര ഉത്പാദനം. എന്നാൽ വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. കര്‍ഷകര്‍ക്ക് ഒരു വര്‍ഷമായി പണം ലഭിക്കുന്നില്ല. നീര ഉത്പാദന രംഗത്തെ പ്രധാന കമ്പനിയായ കഞ്ഞിക്കുഴിയിലെ കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇവിടുത്തെ ഉത്പ്പാദനം 800 ലിറ്ററില്‍ നിന്ന് 60 ലിറ്ററിലേക്ക് ഇടിഞ്ഞു.

കെഎഫ്‌സിയില്‍ നിന്ന് കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനി എടുത്ത ഒന്നര കോടി രൂപയുടെ തിരിച്ചടവ് നാലു മാസമായി മുടങ്ങി. 50 നീര ടെക്‌നീഷ്യന്‍മാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ എട്ടു പേര്‍ മാത്രമാണ് ഉള്ളത്. കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേഖല സിപിഎസുകള്‍ കര്‍ഷകരില്‍ നിന്ന് നീര ശേഖരിക്കുന്നത് നിര്‍ത്തി. കമ്പനിയില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇവര്‍ എട്ടു മാസമായി പണം നല്‍കിയിട്ടില്ല.

കഞ്ഞിക്കുഴി ബ്ലോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കരപ്പുറം കമ്പനിക്ക് 164 സിപിഎസുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പ്രതിദിനം 800 ലിറ്റര്‍ വരെ നീര ലഭിച്ചിരുന്നു. നിലവില്‍ നാലു സ്ഥലത്ത് മാത്രമാണ് പ്രവര്‍ത്തനം ഉള്ളത്. കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ നിരക്ക് 20 രൂപയും ടെക്‌നിഷ്യന് 40 രൂപയുമാണ് ലഭിച്ചിരുന്നത്. മാസം 1500 രൂപ വരെ ഒരു തെങ്ങില്‍ നിന്ന് കര്‍ഷകന് ലഭിച്ചിരുന്നു. കള്ളുചെത്തിന് തെങ്ങ് വിട്ടു നല്‍കിയാല്‍ മാസം 250 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്.ആവശ്യമായ പ്രചാരണം നല്‍കാനും വിപണനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് നീരയുടെ വില്‍പ്പനയെ ബാധിച്ചത്.

തുടക്കത്തില്‍ 83 ലക്ഷം രൂപ കര്‍ഷകരില്‍ നിന്ന് നിക്ഷേപം സ്വികരിച്ചും ഒന്നര കോടി രൂപ പതിമൂന്ന് ശതമാനം പലിശയ്ക്ക് കെഎഫ്‌സിയില്‍ നിന്ന് ലോണ്‍ എടുത്താണ് കരപ്പുറം നാളികേര കമ്പനി രൂപികരിച്ചത്. നിലവില്‍ ആറ് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് കമ്പനികളുളളത്.

കഞ്ഞിക്കുഴിയില്‍ 2500 ലിറ്റര്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന പ്ലാന്റില്‍ ഇത് വരെ 800 ലിറ്ററില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

production in crisis