ബജാജ് ഫിന്‍സെര്‍വിന്റെ അറ്റാദായം 2,158 കോടി രൂപ

ബജാജ് ഫിന്‍സെര്‍വിന്റെ അറ്റാദായ കണക്കുകള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 2,158 കോടി രൂപയിലെത്തി.

author-image
anu
New Update
ബജാജ് ഫിന്‍സെര്‍വിന്റെ അറ്റാദായം 2,158 കോടി രൂപ

ന്യൂഡല്‍ഹി: ബജാജ് ഫിന്‍സെര്‍വിന്റെ അറ്റാദായ കണക്കുകള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 2,158 കോടി രൂപയിലെത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 33.5 ശതമാനം ഉയര്‍ന്ന് 29,038.43 കോടി രൂപയായി. ഈ ത്രൈമാസത്തിലെ പലിശ വരുമാനം 33.5 ശതമാനം ഉയര്‍ന്ന് 13,922.38 കോടി രൂപയായി. ഇന്‍ഷുറന്‍സ് ബിസിനസില്‍ നിന്നുള്ള പ്രീമിയവും മറ്റ് പ്രവര്‍ത്തന വരുമാനവും 35 ശതമാനം ഉയര്‍ന്ന് 12,309 കോടി രൂപയായി.

Business News Latest News