/kalakaumudi/media/post_banners/483158562b34c9a56679723aae394e9bb670a7c97d81d5e352ecb0428757d762.jpg)
മുംബൈ: ബാങ്ക് ഓഫ് ബറോഡയ്ക്ക് ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 4,579 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 3853 കോടി രൂപയായിരുന്നു. ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തം അറ്റാദായം മുന്‍വര്‍ഷത്തെ 9334 കോടി രൂപയില്‍ നിന്ന് 12,902 കോടി രൂപയായി ഉയര്‍ന്നു. 38.2 ശതമാനമാണ് വര്‍ധനവ്.
ത്രൈമാസത്തില്‍ ബാങ്കിന്റെ വരുമാനം 31,416 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 27,092 കോടിയായിരുന്നു. പലിശവരുമാനം 23,540 കോടി രൂപയില്‍ നിന്ന് 28,605 കോടിയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 4.53 ശതമാനത്തില്‍ നിന്ന് 3.08 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി ഇക്കാലത്ത് 0.99 ശതമാനത്തില്‍ നിന്ന് 0.70 ശതമാനമായും കുറഞ്ഞിട്ടുണ്ട്.