/kalakaumudi/media/post_banners/dfe6d705055683eace486b66cee6a5eb763e428f0e648af84062be2d43a26f26.jpg)
ന്യൂഡല്‍ഹി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 34% ഉയര്‍ന്ന് 1,036 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 775 കോടി രൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4,770 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം 24.56 ശതമാനം വര്‍ധിച്ച് 2,466 കോടി രൂപയായി. മുന്‍ വര്‍ഷം 1,980 കോടി രൂപയായിരുന്നു. 5,171 കോടി രൂപ പലിശ വരുമാനം നേടി. മുന്‍ വര്‍ഷം 4,129 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 27.32 ശതമാനം വര്‍ധിച്ച് 2,012 കോടി രൂപയായി.