ഇസാഫ് സ്‌മോള്‍ ഫിനാന്‍സിന്റെ അറ്റാദായം 112 കോടി

By Anu.10 02 2024

imran-azhar

 

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 199.8 ശതമാനമാണ് വര്‍ധനവ്. പ്രവര്‍ത്തന വരുമാനം 20.5 % വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 38.3 % വളര്‍ച്ച നേടി 37,009 കോടി രൂപയിലെത്തി. വായ്പ വിതരണം മുന്‍ വര്‍ഷത്തെ 12,544 കോടി രൂപയില്‍ നിന്നു 36.7 % വര്‍ധിച്ച് 17,153 കോടി രൂപയായതായി എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അറിയിച്ചു.

OTHER SECTIONS