ഇന്‍ഡെല്‍ മണിയുടെ അറ്റാദായത്തില്‍ വര്‍ധനവ്

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിയുടെ അറ്റാദായം മൂന്നാം പാദത്തില്‍ 85 ശതമാനം ഉയര്‍ന്നു.

author-image
anu
New Update
ഇന്‍ഡെല്‍ മണിയുടെ അറ്റാദായത്തില്‍ വര്‍ധനവ്

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിയുടെ അറ്റാദായം മൂന്നാം പാദത്തില്‍ 85 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ വരുമാനം 28.59 ശതമാനം ഉയര്‍ന്ന് 128.95 കോടി രൂപയായി. മൂന്നാം പാദത്തിലെ കമ്പനിയുടെ മൊത്ത ലാഭം 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം. വായ്പാ വിതരണം ഈ വര്‍ഷം ഇതുവരെ 43 ശതമാനം വളര്‍ച്ചയോടെ 2400 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനിയുടെ ആസ്തി 1410 കോടി രൂപയാണ്.

Business News Latest News