ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

വിപണി മൂലധനം ഒരു ലക്ഷം കോടി രൂപ പിന്നിടുന്ന അഞ്ചാമത്തെ പൊതുമേഖല ബാങ്കായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(ഐഒബി).

author-image
anu
New Update
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

 

ന്യൂഡല്‍ഹി: വിപണി മൂലധനം ഒരു ലക്ഷം കോടി രൂപ പിന്നിടുന്ന അഞ്ചാമത്തെ പൊതുമേഖല ബാങ്കായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(ഐഒബി). ഐഒബിയുടെ വിപണി മൂല്യം കഴിഞ്ഞ ആറ് മാസത്തിനിടെ 100 ശതമാനം സ്റ്റോക്കില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒരു ലക്ഷം കോടി രൂപ പിന്നിട്ടത്. ഇന്നലെ അവസാനിച്ച വ്യാപാരത്തില്‍ സ്റ്റോക്ക് 6.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55.5 രൂപയിലെത്തി. 310.7 കോടി രൂപ മൂല്യമുള്ള 5.71 കോടി ഇക്വറ്റി ഷെയറുകളാണ് ഇതുവരെ കൈമാറിയത്.

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയാണ് വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ പിന്നിട്ട മറ്റ് ബാങ്കുകള്‍.

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 2022 ഡിസംബറിലെ 1,540 കോടി രൂപയില്‍ നിന്ന് 1,780 കോടി രൂപയായി വര്‍ധിച്ചു. 2023-24 ഡിസംബര്‍ പാദത്തില്‍ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 723 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഐഒബി 555 കോടി രൂപ അറ്റാദായം നേടിയിരുന്നു.

iob Business News Latest News