എല്‍ ഐ സിയുടെ അറ്റാദായത്തില്‍ 49 ശതമാനം വര്‍ധനവ്

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ അറ്റാദായം 49 ശതമാനം ഉയര്‍ന്ന് 9441 കോടി രൂപയിലെത്തി.

author-image
anu
New Update
എല്‍ ഐ സിയുടെ അറ്റാദായത്തില്‍ 49 ശതമാനം വര്‍ധനവ്

 

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ അറ്റാദായം 49 ശതമാനം ഉയര്‍ന്ന് 9441 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയര്‍ന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 11.98 ശതമാനം ഉയര്‍ന്ന് 49.66 ലക്ഷം കോടി രൂപയായി. എല്‍.ഐ.സിയുടെ കിട്ടാക്കടം മുന്‍വര്‍ഷത്തെ 5.02 ശതമാനത്തില്‍ നിന്നും 2.15 ശതമാനമായി കുത്തനെ താഴ്ന്നു. 

Business News Latest News lic