മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപയുടെ അറ്റാദായം

മണപ്പുറം ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 575 കോടി രൂപയുടെ അറ്റാദായം.

author-image
anu
New Update
മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപയുടെ അറ്റാദായം

 

കൊച്ചി: മണപ്പുറം ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 575 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 394 കോടി രൂപയായിരുന്നു. 46 ശതമാനമാണ് വര്‍ധനവ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 27 ശതമാനം വര്‍ധനയോടെ 40,385 കോടി രൂപയിലെത്തി.

സംയോജിത പ്രവര്‍ത്തന വരുമാനം 34 ശതമാനം വര്‍ധിച്ച് 2305 കോടി രൂപയിലുമെത്തി. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 20,758 കോടി രൂപയാണ്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളാണുള്ളത്.

Business News Latest News