എംആര്‍എഫിന്റെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവ്

പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വര്‍ധനവ്.

author-image
anu
New Update
എംആര്‍എഫിന്റെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവ്

ചെന്നൈ: പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വര്‍ധനവ്. അറ്റാദായം മൂന്നിരട്ടി വര്‍ധിച്ച് 508.02 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 169.22 കോടി രൂപയായിരുന്നു. ആകെ വരുമാനം 5604.90 കോടിയില്‍ നിന്ന് 6124.39 കോടി രൂപയായും ഉയര്‍ന്നു. 5445.15 കോടി രൂപയാണ് ഇക്കാലയളവിലെ ആകെ ചെലവ്. ഒരു ഓഹരിക്ക് 3 രൂപ നിരക്കില്‍ രണ്ടാം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.

Latest News Business News