മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 3,285 കോടി രൂപ

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സിന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 3,285 കോടി രൂപ അറ്റാദായം.

author-image
anu
New Update
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 3,285 കോടി രൂപ

 

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സിന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 3,285 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം. 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസം 23 ശതമാനം വര്‍ധനയോടെ 1,145 കോടിരൂപയുടെ സംയോജിത അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 934 കോടി രൂപയായിരുന്നു.

ഒന്‍പത് മാസത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഒറ്റയ്ക്കുള്ള അറ്റാദായം 16 ശതമാനം വര്‍ധിച്ച് 2,993 കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തെ ഒറ്റയ്ക്കുള്ള അറ്റാദായം 14 ശതമാനം വര്‍ധിച്ച് 1,027 കോടി രൂപയാണ്.

ലോണ്‍ ആസ്തിയില്‍, 2023 ഡിസംബറിലെ കണക്കനുസരിച്ച് 23 ശതമാനം വര്‍ധിച്ച് 13,451 കോടി രൂപയിലെത്തി. സ്വര്‍ണവായ്പ ആസ്തിയില്‍ 2023 ഡിസംബറിലെ കണക്കനുസരിച്ച് 22 ശതമാനം വര്‍ധനയോടെ 12,397 കോടി രൂപയുമായി. ഒന്‍പത് മാസം കൊണ്ട് 487 ശാഖകളാണ് കമ്പനി തുറന്നത്. കൂടാതെ 33-ാമത് കടപത്ര വില്‍പ്പനയിലൂടെ 480 കോടി രൂപയും സമാഹരിച്ചു.

Business News Latest News