മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധന

ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

author-image
anu
New Update
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധന

 

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 67.28 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുള്ളത്. വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ചയെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

കമ്പനിയുടെ ആകെ ആസ്തി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.89 ശതമാനം വര്‍ധന കൈവരിച്ചു. 17.18 ശതമാനത്തിന്റെ വാര്‍ഷിക വരുമാന വളര്‍ച്ചയും കമ്പനി നേടി. പലിശ വരുമാനം 19.05 ശതമാനമായും ഉയര്‍ന്നു. 9.03 ശതമാനമാണ് അറ്റ പലിശ വരുമാനത്തിലെ വര്‍ധന. രാജ്യത്ത് കമ്പനിക്ക് 903 ശാഖകളാണ് ഉള്ളത്.

Business News muthot mini finance Latest News