നൈകയുടെ അറ്റാദായം 16.2 കോടി രൂപ

നൈകയുടെ മാതൃകമ്പനിയായ എഫ്എസ്എന്‍ഇ കൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 16.2 കോടി രൂപയായി.

author-image
anu
New Update
നൈകയുടെ അറ്റാദായം 16.2 കോടി രൂപ

ന്യൂഡല്‍ഹി: നൈകയുടെ മാതൃകമ്പനിയായ എഫ്എസ്എന്‍ഇ കൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 16.2 കോടി രൂപയായി. പ്രതിവര്‍ഷം 97 ശതമാനമാണ് വര്‍ധനവ്. മുന്‍ വര്‍ഷം ഇത് 8.2 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1,789 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1463 കോടി രൂപയായിരുന്നു. 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ മാസത്തിലെ എബിറ്റ്ഡ 26 ശതമാനം വര്‍ധിച്ച് 98.8 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിനുകള്‍ 5.5 ശതമാനമായി വര്‍ധിച്ചു. ഈ പാദത്തിലെ കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം 20 ശതമാനം ഉയര്‍ന്ന് 761 കോടി രൂപയായി. അതേസമയം എന്‍എസ്ഇയില്‍ നൈകയുടെ ഓഹരികള്‍ ചൊവ്വാഴ്ച 0.56 ശതമാനം ഇടിഞ്ഞ് 160 രൂപയിലെത്തി.

Nykaa Latest News Business News