/kalakaumudi/media/post_banners/caad5d799223fa10cc0116db822499a72084fc42fc3383d47f8ade66b802401e.jpg)
ന്യൂഡല്‍ഹി: ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 11.1 ശതമാനം ഉയര്‍ന്ന് 1,379 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 1,247 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ധിച്ച് 7,215 കോടി രൂപയായി. ചൊവ്വാഴ്ച എന്‍എസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 0.15 ശതമാനം ഉയര്‍ന്ന് 5,835 രൂപയില്‍ ക്ലോസ് ചെയ്തു.