റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 12.3% വളര്‍ച്ച

റിലയന്‍സ് ജിയോയുടെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അറ്റാദായം 12.3% വര്‍ധിച്ച് 5,208 കോടി രൂപയിലെത്തി.

author-image
anu
New Update
റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 12.3% വളര്‍ച്ച

മുംബൈ: റിലയന്‍സ് ജിയോയുടെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അറ്റാദായം 12.3% വര്‍ധിച്ച് 5,208 കോടി രൂപയിലെത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 10.3 ശതമാനം വര്‍ധിച്ച് 25,368 കോടി രൂപയിലെത്തി.

അതേസമയം ഈ പാദത്തിലെ പ്രവര്‍ത്തന മാര്‍ജിന്‍ 26.6 ശതമാനത്തില്‍ നിന്ന് 26.3 ശതമാനമായി കുറഞ്ഞു. മൊത്തം ചെലവ് 18,518 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 16,839 കോടി രൂപയായിരുന്നു. നെറ്റ്വര്‍ക്ക് പ്രവര്‍ത്തനച്ചെലവ് 7,706 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 7,227 കോടി രൂപയായിരുന്നു.

Business News Latest News