വി-ഗാര്‍ഡിന് 58.24 കോടിയുടെ ലാഭം

കേരളം ആസ്ഥാനമായുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായം.

author-image
anu
New Update
വി-ഗാര്‍ഡിന് 58.24 കോടിയുടെ ലാഭം

കൊച്ചി: കേരളം ആസ്ഥാനമായുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 39.28 കോടി രൂപയായിരുന്നു.

1165.39 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം. മുന്‍ വര്‍ഷം ഇത് 982.28 കോടി രൂപയായിരുന്നു. 18.6 ശതമാനമാണ് വര്‍ധന.

മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ ഗൃഹോപകരണങ്ങള്‍ പോലുള്ള വിഭാഗങ്ങളില്‍ ഉപഭോക്തൃ ആവശ്യം കുറവായിരുന്നെങ്കിലും അവസാനത്തോടെ ഡിമാന്‍ഡ് കൂടിയെന്ന് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വേനല്‍ സീസണിലും ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News Business News