/kalakaumudi/media/post_banners/90cae6147a824a769f56d91c8e9d7b58fac6135deb288ccd6365ec0fb3bd580e.jpg)
ന്യൂഡല്‍ഹി: ഐ ടി കമ്പനിയായ വിപ്രോ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായ കണക്കുകള്‍ പുറത്തുവിട്ടു. അറ്റാദായത്തില്‍ പ്രതിവര്‍ഷം 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,694 കോടി രൂപയാണ് അറ്റാദായം. വരുമാനം 4.4 ശതമാനം കുറഞ്ഞ് 22,205 കോടി രൂപയിലെത്തി.
അതേസമയം കമ്പനിയിലെ അംഗങ്ങള്‍ക്ക് ഓരോ ഇക്വിറ്റി ഷെയറിനും ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. ഇടക്കാല ലാഭവിഹിതം 2024 ഫെബ്രുവരി 10-നോ അതിനുമുമ്പോ നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം.