മക്ഡൊണാൾഡിന്റെ ബ്രേക്ക്ഫാസ്റ്റ് ഐറ്റം ; മസാല ദോശ ബർഗർ

പ്രാതല്‍ വിഭവങ്ങളില്‍ പുതിയ ചുവടുവെപ്പുമായി മക്‌ഡൊണാള്‍ഡിന്റെ മസാലദോശ ബര്‍ഗര്‍. മുളകുപൊടി സോസിനൊപ്പമാണ് പുതിയ വിഭവം അവതരിപ്പിച്ചിക്കുന്നത്. ഇതുകുടാതെ മുട്ട ബുര്‍ജി (മുട്ട ചിക്കിപ്പൊരിച്ചത്) കൊണ്ടുള്ള പുതിയ വിഭവം കൂടി മക്‌ഡൊണാള്‍ഡ് അവതരിപ്പിക്കുന്നുണ്ട്.

author-image
Greeshma G Nair
New Update
മക്ഡൊണാൾഡിന്റെ ബ്രേക്ക്ഫാസ്റ്റ് ഐറ്റം ; മസാല ദോശ ബർഗർ

മുംബൈ: പ്രാതല്‍ വിഭവങ്ങളില്‍ പുതിയ ചുവടുവെപ്പുമായി മക്‌ഡൊണാള്‍ഡിന്റെ മസാലദോശ ബര്‍ഗര്‍. മുളകുപൊടി സോസിനൊപ്പമാണ് പുതിയ വിഭവം അവതരിപ്പിച്ചിക്കുന്നത്. ഇതുകുടാതെ മുട്ട ബുര്‍ജി (മുട്ട ചിക്കിപ്പൊരിച്ചത്) കൊണ്ടുള്ള പുതിയ വിഭവം കൂടി മക്‌ഡൊണാള്‍ഡ് അവതരിപ്പിക്കുന്നുണ്ട്.

പ്രാതല്‍ വിഭാഗത്തിലാണ് ഈ പുതിയ രണ്ടു വിഭവങ്ങള്‍ മക്‌ഡൊണാള്‍ഡ് അവതരിപ്പിക്കുന്നത്. ഇവയില്‍ പലതും രാവിലെ മാത്രമാണ് ലഭ്യമാവുക. കോണ്ടിനെന്റലും ഇന്ത്യന്‍ വിഭവവും സമ്മിശ്രമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.

മസാലദോശയ്ക്കുള്ളില്‍ ചീരയും, ചോളവും മുട്ടയും പ്രത്യേക തരം കേക്കുകളും ഉണ്ടാവും. ഇവയെല്ലാം സമന്വയിപ്പിച്ച് പൊരിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തികച്ചും വ്യത്യസ്തമായ രൂചിയായിരിക്കുമെന്ന് മക്‌ഡൊണാള്‍ഡ് വെസ്റ്റ്‌ലൈഫ് വൈസ് ചെയര്‍മാന്‍ അമിത് ജാടിയ അറിയിച്ചു.

ഈ ആഴ്ച്ച അവസാനത്തോടെ മക്‌ഡൊണാള്‍ഡിന്റെ എല്ലാ റെസ്‌റ്റൊറന്റുകളിലും പുതിയ വിഭവങ്ങള്‍ ലഭ്യമാകും

masaladosha burger mcdonald