/kalakaumudi/media/post_banners/88be836a5ef6a6d092a50e96b1dbe9b0c563d481211de58716c9dc8b87306ba7.jpg)
ദോഹ: ഖത്തര്‍ എയര്‍വേസിന് പുതിയ സിഇഒ. 27 വര്‍ഷം ഖത്തര്‍ എയര്‍വേസിനെ നയിച്ച അക്ബര്‍ അല്‍ ബാകിര്‍ ആണ് സ്ഥാനമൊഴിഞ്ഞത്. പുതിയ സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ നവംബര്‍ 7 ന് ചുമതലയേല്‍ക്കും.
വെറും നാല് വിമാനങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വേസിനെ വളര്‍ത്തിയത് അക്ബര്‍ അല്‍ ബാകിര്‍ ആണ്. നിലവില്‍ ഇരൂനൂറിലേറെ വിമാനങ്ങളുള്ള വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭം 14.3 കോടി ഡോളറാണ്. ഏഴ് തവണ ലോകത്തെ മികച്ച എയര്‍ലൈനിനുള്ള അവാര്‍ഡ് ലഭിച്ചു.
61 കാരനായ അക്ബര്‍ അല്‍ ബാകിറിന്റെ മാതാവ് ഇന്ത്യക്കാരിയാണ്. മുംബൈയില്‍ ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ഇന്ത്യയിലായിരുന്നു.