കരുനാഗപ്പള്ളിയിലെ മൈജി ഷോറൂമിന്റെ ഉദ്ഘാടനം നാളെ

കരുനാഗപ്പള്ളിയിലെ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം നാളെ നടക്കും.

author-image
anu
New Update
കരുനാഗപ്പള്ളിയിലെ മൈജി ഷോറൂമിന്റെ ഉദ്ഘാടനം നാളെ

 

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം നാളെ നടക്കും. ഗതാഗത മന്ത്രി കെ. ബി . ഗണേശ് കുമാറും സിനിമാതാരം മഞ്ജു വാര്യരും ചേര്‍ന്ന് നിര്‍വഹിക്കും. ഡിജിറ്റല്‍ ഗാഡ് ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന കൊല്ലം ജില്ലയിലെ രണ്ടാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണിത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ ഷംസുദീന്‍ മുസലിയാര്‍ ആര്‍ക്കേഡിലാണ് വിശാലമായ ഫ്യൂച്ചര്‍ സ്റ്റോര്‍.

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാത്ത വില്പ്പനയാണ് മൈജി ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ബോള്‍ ഗെയിമിലൂടെ അഞ്ച് ശതമാനം മുതല്‍ നൂറു ശതമാനം വരെ ഇളവിലോ സൗജന്യമായോ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ഉദ്ഘാടന ദിവസം ഷോറൂമിലെത്തുന്ന ആദ്യത്തെ 205 പേര്‍ക്ക് മികച്ച വിലക്കുറവില്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടി.വി. സ്മാര്‍ട്ട് ഫോണ്‍ , ലാപ്ടോപ്പ് , എ.സി തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഇതോടൊപ്പം നറുക്കെടുപ്പിലൂടെ അധിക സമ്മാനങ്ങളും ലഭിക്കും.

Latest News myg Business News