യാത്രക്കാര്‍ക്ക് വിയറ്റ്‌ജെറ്റില്‍ നിന്ന് ഇ-വൗച്ചര്‍

25 ശതമാനം ഡിസ്‌കൗണ്ടോടെ 1753 രൂപ മുതല്‍ 3506 രൂപ വരെ മൂല്യമുള്ള ഇ- വൗച്ചറുകള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി വിയറ്റ്‌ജെറ്റ്ലഭ്യമാക്കുന്നു.

author-image
Web Desk
New Update
യാത്രക്കാര്‍ക്ക് വിയറ്റ്‌ജെറ്റില്‍ നിന്ന് ഇ-വൗച്ചര്‍

മുംബൈ: 25 ശതമാനം ഡിസ്‌കൗണ്ടോടെ 1753 രൂപ മുതല്‍ 3506 രൂപ വരെ മൂല്യമുള്ള ഇ- വൗച്ചറുകള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി വിയറ്റ്‌ജെറ്റ്ലഭ്യമാക്കുന്നു. https://evoucher.vietjetair.com/ എന്ന സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ജൂണ്‍ 2 മുതല്‍ സൗച്ചറുകള്‍ ലഭിച്ചുതുടങ്ങി. ജൂലൈ 15 മുതല്‍ www.vietjetair.com എന്ന സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇവ
ഉപയോഗിക്കാം.

ടിക്കറ്റ് നിരക്കിന്‍മേലുള്ള നികുതി, ഇതര സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ എന്നിവയ്ക്കും വൗചര്‍ ഉപയോഗിക്കാം. വിയറ്റ്‌ജെറ്റ് എയര്‍ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും വൗച്ചര്‍ ഉപയോഗിക്കാം.

കൊച്ചി, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലക്ക് വിയറ്റ്‌ജെറ്റ് സര്‍വീസ് വ്യാപിക്കാനിരിക്കെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിയറ്റ്‌നാം, ആസ്‌ട്രേലിയ, കസാക്കിസ്ഥാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍, ഹോങ്കോങ്, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം.

ആഭ്യന്തര- രാജ്യാന്തര ഫ്‌ലൈറ്റുകളില്‍ www.vietjetair.com -ല്‍ ഓണ്‍ലൈനായി ചെക്- ഇന്‍ ചെയ്യാന്‍ വിയറ്റ് ജെറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. ചെക്-ഇന്‍ ചെയ്യുന്നതിനായി ക്യൂവില്‍ നിന്ന് വിഷമിക്കേണ്ട. ആഭ്യന്തര സര്‍വീസുകളില്‍ 24 മണിക്കൂര്‍ മുന്‍പ് തുടങ്ങി വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെയും രാജ്യാന്തര ഫ്‌ലൈറ്റുകളില്‍ 24 മണിക്കൂറില്‍ ആരംഭിച്ച് വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ഓണ്‍ലൈന്‍ ചെക്- ഇന്‍ സാധ്യമാണ്.

രാജ്യാന്തര സര്‍വീസുകളെ സംബന്ധിച്ചേടത്തോളം റോയ് ബായ്, മെല്‍ബണ്‍, സിഡ്‌നി, ന്യൂഡെല്‍ഹി, അഹമ്മദാബാദ്, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ മാത്രമേ നിലവില്‍ ഓണ്‍ ലൈന്‍ ചെക്- ഇന്‍ സൗകര്യമുള്ളൂ. കൂടുതല്‍ വിമാനത്താവളങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കും.

വിയറ്റ്‌ജെറ്റിന്റെഫാന്‍ പേജായ സ്ഥിരമായി സന്ദര്‍ശിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഇ-വച്ചറുകള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വിവരങ്ങള്‍ക്ക്: https://www.vietjetair.com/en/checkin

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://evoucher.vietjetair.com/

 

business new offer VietJet