/kalakaumudi/media/post_banners/e56b30f0f251cdd95fdde0b9c319ed865f6ce994b67bf9074c85eb5057cff656.jpg)
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ റെനോ 7 പ്രോ 5 ജി എന്നിവ അവതരിപ്പിച്ചു.പോര്‍ട്രെയിറ്റ് എക്‌സ്‌പേര്‍ട്ടായ റെനോ 7 പ്രോ 5ജി ഓണ്‍ലൈനിലും പ്രമുഖ റീട്ടെയിലുകളിലും ലഭ്യമാണ്.ഓള്‍ റൗണ്ടര്‍ റെനോ 7 5ജി ഫ്‌ലിപ്പ് കാര്‍ട്ടില്‍ മാത്രമായിരിക്കും ലഭ്യമാകുക.പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും പുതിയ നാഴികകല്ലു കുറിച്ചുകൊണ്ടാണ് റെനോ 7 ശ്രേണി അവതരിപ്പിക്കുന്നത്.
ഒപ്പോ റെനോ 7 പ്രോയുടെ 32 എംപി സെല്‍ഫി കാമറയ്ക്ക് ഐഎംഎക്‌സ് 709 പിന്തുണ നല്കുന്നു.സോണിയുമായി സഹകരിച്ച് വികസിപ്പിച്ച ആര്‍ജിബിഡബ്ലു (റെഡ്,ഗ്രീന്‍,ബ്ലൂ,വൈറ്റ് ) സെന്‍സറാണ് ഇതിന്റെ പ്രത്യേകത.പിന്‍ കാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 766 സെന്‍സര്‍ ഉണ്ട്.