അദാനി വിൽമാറിൽ നിന്ന് പിന്മാറാൻ അദാനി ​ഗ്രൂപ്പ്; ആ​ഗോള ബഹുരാഷട്ര കമ്പനികളുമായി ചർച്ച: റിപ്പോർട്ട്

കരാർ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഓഹരികൾ വിൽക്കുന്നതിനായി ആ​ഗോള ബഹുരാഷട്ര കമ്പനികളുമായി അദാനി ​ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണ്.

author-image
Greeshma Rakesh
New Update
അദാനി വിൽമാറിൽ നിന്ന് പിന്മാറാൻ അദാനി ​ഗ്രൂപ്പ്;  ആ​ഗോള ബഹുരാഷട്ര കമ്പനികളുമായി ചർച്ച: റിപ്പോർട്ട്

മുംബൈ: അദാനി വിൽമറിന്റെ 43.97 ശതമാനം ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ഒന്നിലധികം മൾട്ടിനാഷണൽ കൺസ്യൂമർ ഗുഡ്സ് കമ്പനികളുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.

കരാർ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഓഹരികൾ വിൽക്കുന്നതിനായി ആഗോള ബഹുരാഷട്ര കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണ്.

ചെയർമാൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത സംരംഭത്തിലെ ഓഹരികൾക്കായി 2.5-3 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്. ഫോർച്യൂൺ ബ്രാൻഡിലെ ഭക്ഷ്യ എണ്ണകളും വിവിധ ഭക്ഷ്യോത്പന്നങ്ങളും വിപണിയിലെത്തിക്കുന്ന അദാനി വിൽമർ, സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണലുമായുള്ള ഒരു സംയുക്ത സംരംഭമാണ്.

വിൽമറിന് കമ്പനിയിൽ 43.87 ശതമാനം ഓഹരിയുമുണ്ട്. 1999 ജനുവരിയിലാണ് ജെവി സംയോജിപ്പിച്ചത്.ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് കാരണമായ 150 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാനാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം.

Bussiness News Adani Group adani wilmar