/kalakaumudi/media/post_banners/e8276916276018dfe19282dd7e31b9b37bea864edb2f1e0fa351910a6b77ef10.jpg)
കൊച്ചി: ഈ ആഴ്ച ഏഴ് കമ്പനികള്‍ ഐപിഒ നടത്തും. ഒരുമാസത്തിനിടെ നടന്ന ഐപിഒകളെല്ലാം വിജയമായതോടെയാണ് കൂടുതല്‍ കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നത്.
ഡോംമ്സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരി വില്പന ഡിസംബര്‍ 13 ന് ആരംഭിച്ച് 15 ന് അവസാനിക്കും. ഓഹരികള്‍ പ്രാരംഭ വിപണിയില്‍ വിറ്റഴിച്ച് 1,200 കോടി രൂപ സമാഹരിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 750 രൂപ മുതല്‍ 790 രൂപ വരെയാണ് ഡോമ്സിന്റെ വില. ഇന്ത്യ ഷെല്‍ട്ടറിന് 469 രൂപ മുതല്‍ 493 രൂപ വരെയുള്ള റേഞ്ചില്‍ ഓഹരി വാങ്ങാന്‍ അപേക്ഷിക്കാം.
ക്രയോജനിക് ടാങ്ക് നിര്‍മ്മാതാക്കളായ ഇനോക്സ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഡിസംബര്‍ 14 ന് തുടക്കമാകും.
ചെറുകിട, ഇടത്തരം കമ്പനികളുടെ മേഖലയിലാണ് നാല് കമ്പനികള്‍ പുതിയ ഐ.പി. ഒ നടത്തുന്നത്. പ്രസ്റ്റോണിക് എന്‍ജിനിയറിംഗ്, എസ്. ജെ ലോജിസ്റ്റിക്സ്, ശ്രീ ഒ.എസ്.എഫ്.എം ഇ മൊബിലിറ്റി, സിയറാം റീസൈക്ളിംഗ് തുടങ്ങിയ കമ്പനികളാണ് ഈ മേഖലയില്‍ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്.