കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം അയോധ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചന്‍ നിര്‍വഹിച്ചു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ 250ാം ഷോറൂമാണിത്.
പുതിയ ഷോറൂം തുടങ്ങിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. വിശ്വാസം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്റെ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചന്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമന്‍ കുടുംബം അണ്‍കട്ട് റൂബി, മുത്തുകള്‍, മരതക കല്ലുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോള്‍ക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമര്‍പ്പിച്ചു.
വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടായി നീളുന്ന യാത്രയില്‍ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദിയുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.