
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു . 159 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 36419ലും 50 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10911ലുമെത്തി. ബിഎസ്‌ഇയിലെ 583 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1023 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാകുകയും ചെയ്തു .
സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, വിപ്രോ, ഇന്ത്യബുള്‍സ് ഹൗസിങ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ അതേ സമയം എംആന്റ്‌എം, വേദാന്ത, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഐടിസി, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .