നിഫ്റ്റിയില്‍ കുതിപ്പ് തുടരുന്നു

ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 തിങ്കളാഴ്ച 22,155 എന്ന പുതിയ ഉയരം തൊട്ടു.

author-image
anu
New Update
നിഫ്റ്റിയില്‍ കുതിപ്പ് തുടരുന്നു

 

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 തിങ്കളാഴ്ച 22,155 എന്ന പുതിയ ഉയരം തൊട്ടു. ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളില്‍ നേട്ടമുണ്ടാക്കിയതാണ് നിഫ്റ്റിയുടെ കുതിപ്പിന് കാരണം.

സെന്‍സെക്സ് 0.45 ശതമാനം ഉയര്‍ന്ന് 72747 ലും നിഫ്റ്റി 0.51 ശതമാനം ഉയര്‍ന്ന് 22,151 ലുമാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപകര്‍ പലപ്പോഴും വിറ്റൊഴിയുമ്പോഴും ആഭ്യന്തര നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയിലുള്ള വിശ്വാസം മൂലം ഓഹരി വിപണി പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. എന്നാല്‍ എല്ലാ മേഖലകളിലെയും ഓഹരികള്‍ വളരെ ഉയര്‍ന്ന വിലകളില്‍ വ്യാപാരം പുരോഗമിക്കുന്നതില്‍ നിക്ഷേപകര്‍ക്കും, മ്യൂച്ചല്‍ ഫണ്ട് ഹൗസുകള്‍ക്കും ആശങ്കയുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വര്‍ഷമോ ഈ വര്‍ഷം ഇതുവരെയോ അധികം ഇടിവിലേക്ക് പോയിട്ടില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഒരു ഓഹരിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വരുമ്പോഴേക്കും താഴ്ന്ന നിലയില്‍ വാങ്ങല്‍ നടക്കുന്നതിനാല്‍ ഒരു പരിധി വിട്ട് ഓഹരി വിലകള്‍ താഴുന്നുമില്ല.

Latest News Business News