/kalakaumudi/media/post_banners/6296bca1a18766f4b5589796984b4167ab274dc1d153929aa8d1ca303299dcd3.jpg)
ന്യൂഡല്‍ഹി: എ ടി എം കൌണ്ടറില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കും. മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാം ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു.
ഇപ്പോള്‍ ഒരു ദിവസം എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്. ആഴ്ചയില്‍ പരമാവധി 24000 രൂപയും പിന്‍വലിക്കാം. എന്നാല്‍ നെറ്റ് ബാങ്കിംഗ്, ചെക്ക് എന്നിവയിലൂടെയുള്ള പണമിടപാടിന് നിയന്ത്രണമില്ല.
ഡിസംബര്‍ 30ന് ശേഷം പിന്‍വലിക്കാവുന്ന തുകയുടെ പരിധി തീരുമാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞിരുന്നു. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ നിക്ഷേപിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
