ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ക്ക് ഇന്ധന നിരക്കില്ല

ഇന്‍ഡിഗോയുടെ ആഭ്യന്തര, വിദേശ സര്‍വീസുകള്‍ക്ക് ഇന്ധന നിരക്ക് ഈടാക്കുന്നത് വിമാനക്കമ്പനി അവസാനിപ്പിച്ചു.

author-image
anu
New Update
ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ക്ക് ഇന്ധന നിരക്കില്ല

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ ആഭ്യന്തര, വിദേശ സര്‍വീസുകള്‍ക്ക് ഇന്ധന നിരക്ക് ഈടാക്കുന്നത് വിമാനക്കമ്പനി അവസാനിപ്പിച്ചു. ഇനി വിമാന ടിക്കറ്റുകളില്‍ 300 രൂപ മുതല്‍ 1,000 രൂപയുടെ വരെ കുറവ് പ്രതീക്ഷിക്കാം. വ്യോമയാന ഇന്ധനവില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ 6 മുതല്‍ വിലക്കയറ്റത്തിന്റെ ഭാരം യാത്രക്കാരിലേക്കു കൈമാറാന്‍ ഇന്‍ഡിഗോ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമയാന ഇന്ധനവില കുറഞ്ഞതോടെയാണ് തീരുമാനം പിന്‍വലിച്ചത്. വീണ്ടും ഇന്ധനവില ഉയര്‍ന്നാല്‍ ചാര്‍ജ് തിരിച്ചു വന്നേക്കുമെന്ന സൂചനയും കമ്പനി നല്‍കി.

യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു ഇന്‍ഡിഗോ ഇന്ധനനിരക്ക് നിശ്ചയിച്ചിരുന്നത്. പരമാവധി 1000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രാ നിരക്കില്‍ ചുരുങ്ങിയത് 800 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. തീരുമാനം പിന്‍വലിക്കുന്നതോടെ ഡല്‍ഹി-കൊച്ചി യാത്രയില്‍ ഏകദേശം 650 രൂപയുടെയും മുംബൈ-കൊച്ചി യാത്രയില്‍ 550 രൂപയുടെയും ചെന്നൈ-കൊച്ചി യാത്രയില്‍ 400 രൂപയുടെയും കുറവുണ്ടാകും.

Business News Latest News