ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ ഏപ്രിൽ 20 മുതൽ തുറക്കും

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രിൽ 20 തിങ്കളഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

author-image
online desk
New Update
ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ ഏപ്രിൽ 20 മുതൽ തുറക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രിൽ 20 തിങ്കളഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

അതേസമയം സർക്കാർ മുന്നോട്ട് വെച്ച എല്ലാ മാർഗ്ഗനിർദേശങ്ങളുമനുസരിച്ചാവും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. കൂടാതെ ഓരോ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാർ മാത്രാമാവും ഉണ്ടാകുക.ഇത് വൈറസ് വ്യപനം മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാവുമെന്ന് കരുതുന്നതായും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു

non-banking-