യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

By priya.21 09 2023

imran-azhar

 

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്റ്റില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്.

 

2.95 ലക്ഷം പേര്‍ യാത്ര ചെയ്ത 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26% വര്‍ധന. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങള്‍ 80ലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്.

 

ആകെ യാത്രക്കാരില്‍ 1.97 ലക്ഷം പേര്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേര്‍. ആഴ്ചയില്‍ ശരാശരി 126 സര്‍വീസുകളാണ് നിലവില്‍ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യന്‍ നഗരങ്ങളിലേക്ക് 154 എണ്ണം.

 

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്റ്റിവിറ്റി വര്‍ധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുതിനനുസരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

 

 

 

 

OTHER SECTIONS