/kalakaumudi/media/post_banners/4873bd7e435d411b24e52c8dbb2b8996952c1ca377bf2379e48e4d4325395c67.jpg)
മുംബൈ: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കിതക്കാതെ കുതിക്കുന്നു. രാഷ്ട്രീയ-ഭൂമിശാസ്തപരമായ പ്രശ്നങ്ങളാണ് തുടര്‍ച്ചയായുള്ള ക്രൂഡ് വിലയില്‍ വര്‍ധനവിന് പ്രധാന കാരണം.
സൗദി സപ്ലെ കുറച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൂഡ് വില പെട്ടെന്ന് കുതിക്കാനിടയാക്കിയത്. ഇതോടെയാണ് വില ബാരലിന് 74 ഡോളറിലെത്തിയത്. മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോള്‍.
വിതരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ(ഒപെക്)സംഘടന ഇന്ന് യോഗം ചേരുന്നുണ്ട്. സമീപഭാവിയില്‍ വില 80 ഡോളറിലെങ്കിലും എത്തിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒപെകില്‍പ്പെടാത്ത എണ്ണ ഉത്പാദന രാജ്യമായ റഷ്യയും ഉത്പാദനം കുറയ്ക്കുകയാണ്. യുഎസില്‍നിന്നുള്ള ഓയില്‍ ഉത്പാദനത്തില്‍ പെട്ടെന്ന് കുറവുവന്നതും മധ്യേഷയില്‍നിന്നുള്ള ക്രൂഡിന് ഡിമാന്‍ഡ് കൂട്ടി.