/kalakaumudi/media/post_banners/5041c8c92f55751dfbc9b5a1c2c93c7f5a44ba82b9baa8f5f30da5019008de65.jpg)
സിംഗപൂര്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില നാലുവര്‍ഷത്തെ ഏറ്റവും ഉയരത്തില്‍. ചൊവ്വാഴ്ച ബ്രന്‍ഡ് ക്രൂഡ് വില ബാരലിന് 81.45 ഡോളര്‍ നിലവാരത്തിലെത്തി. പെട്രോളിയം എക്സ്പോര്‍ട്ടിങ് കമ്പനികളുടെ ഓര്‍ഗനൈസേഷന്‍(ഒപെക്) ഉത്പാദനം വെട്ടിക്കുറച്ചതും യുഎസ്-ഇറാന്‍ അസ്വസ്ഥതകളുമാണ് ക്രൂഡ് വിലയെ ബാധിച്ചത്.
നവംബര്‍ 2014നുശേഷം അസംസ്‌കൃത എണ്ണയ്ക്ക് ഇത്രയും വില വരുന്നത് ഇതാദ്യമയാണ്. എണ്ണവിലയില്‍ ഒപെക് ഈ സ്ഥിതി തുടര്‍ന്നാല്‍ 2019 തുടക്കമാകുമ്പോഴേയ്ക്കും ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും കുതിക്കുകയാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയിലെത്തി. ഡല്‍ഹിയിലാകട്ടെ 83 രൂപയും. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും നികുതി കുറയ്ക്കുന്നകാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമൊന്നുമില്ല.