/kalakaumudi/media/post_banners/05fd68c901cd50b984710df0a641911a3cecb6f517db80dc9277ad3d588f4cfa.jpg)
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓഗസ്റ്റില്‍ സംസ്ഥാനത്ത് ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഓഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 3 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും.
ആകര്‍ഷകമായ സമ്മാനങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവന്‍ വീതവും നല്‍കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
പുതുതലമുറ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന് ഓഗസ്റ്റ് 22 ന് എറണാകുളത്ത് ഫാഷന്‍ ഷോ നടത്തും. വിദേശ രാജ്യങ്ങളിലും ഖാദി വസ്ത്രങ്ങളുടെ ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ദുബായിലും ഇറ്റലിയിലും ഖാദി വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഖാദി ഷോറൂമുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.
കഴിഞ്ഞ വര്‍ഷം 60 കോടിയുടെ ചരിത്ര വില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം 150 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.