ക്രിസ്മസ് വിപണിയുമായി ലുലു...

By Greeshma Rakesh.08 12 2023

imran-azhar

 

 

തിരുവനന്തപുരം :ഉപഭോക്താക്കൾക്കായി ഒരു മാസത്തോളം നീളുന്ന ക്രിസ്തുമസ് വിപണിയൊരുക്കി ലുലു. ലുലു ഹൈപ്പർമാർക്കറ്റിൽ ക്രിസ്തുമസ് മാർക്കറ്റാണ് ലുലു ഒരുക്കിയിരിക്കുന്നത്. മനോഹരമായി തയ്യാറാക്കിയ ക്രിസ്തുമസ് പവലിയനിലാണ് ഇളവുകളോട് കൂടിയുള്ള പ്രദർശന – വിപണന മേള.

 

എൽഇഡി-നിയോൺ നക്ഷത്രങ്ങൾ മുതൽ കടലാസ് നക്ഷത്രങ്ങൾ വരെ ഉൾപ്പെടുന്ന നക്ഷത്രവിളക്കുകളുടെ ശേഖരം, പുതുമയാർന്ന ഡെക്കറേഷൻ ലൈറ്റുകൾ, വ്യത്യസ്തമായ റെഡിമെയ്ഡ് പുൽക്കൂടുകൾ, അലങ്കാര വസ്തുക്കൾ, ബലൂണുകൾ, സാന്താക്ലോസ് രൂപങ്ങൾ, വേഷങ്ങൾ, ക്രിസ്തുമസ് സമ്മാനങ്ങൾ തുടങ്ങിയവയും ലുലുവിലെ ക്രിസ്തുമസ് മാർക്കറ്റിലുണ്ട്.

 


കേക്ക്, വൈൻ എന്നിവയ്ക്കായും പ്രത്യേക പവലിയനുണ്ട്. 15ലധികം വരുന്ന വിവിധ ഫ്ലേവറുകളുള്ള ക്രിസ്തുമസ് കേക്കുകളാണ് ലുലു ഹൈപ്പർമാർക്കറ്റ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്.കുട്ടികൾക്കുൾപ്പെടെ ഇഷ്ട്ടമുള്ള റിച്ച് – പ്രീമിയം പ്ലം കേക്കുകളും, ഹണി, ചോക്ലേറ്റ്, എഗ് ലസ്, ഷുഗർലെസ് കേക്കുകളും ഇതിൽ ഉൾപ്പെടുന്നു.

 

22 മുതൽ കൂടുതൽ ക്രിസ്തുമസ് കേക്ക് വിഭവങ്ങളുമായി ഫ്രഷ് കേക്ക് ഫെസ്റ്റിവലും, രുചിയൂറുന്ന മറ്റ് ഭക്ഷണവിഭവങ്ങളുമായി ഭക്ഷ്യമേളയും സജ്ജമാണ്.മാത്രമല്ല ക്രിസ്തുമസ് വസ്ത്രവിപണിയുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കടക്കം സ്പെഷ്യൽ ഓഫറുകളുമായി ലുലു കണക്ടും രംഗത്തുണ്ട്. മാളിലെ റീട്ടെയ്ൽ ഷോപ്പുകളിലും ക്രിസ്തുമസ് ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്.

 

OTHER SECTIONS