ഫാസ്ടാഗ് കെവൈസി; സമയ പരിധി നീട്ടി

ഫാസ്ടാഗിന്റെ കെവൈസി നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ ദേശീയപാതാ അതോറിറ്റി സമയ പരിധി നീട്ടി.

author-image
Athira
New Update
ഫാസ്ടാഗ് കെവൈസി; സമയ പരിധി നീട്ടി

ന്യൂഡല്‍ഹി: ഫാസ്ടാഗിന്റെ കെവൈസി നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ ദേശീയപാതാ അതോറിറ്റി സമയ പരിധി നീട്ടി. ഫെബ്രുവരിയില്‍ അവസാനിരുന്ന സമയപരിധിയാണ് ഒരു മാസം കൂടി നീട്ടിയത്. പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചാണ് സമയം നീട്ടിയത്.

സമയപരിധി അവസാനിച്ചാല്‍ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന നിയമവും പ്രാബല്യത്തില്‍ വരും. റിസര്‍വ് ബാങ്ക് നടപടി മൂലം പേടിഎം ഫാസ്ടാഗുകളില്‍ മാര്‍ച്ച് 15നു ശേഷം റീചാര്‍ജ് ചെയ്യാനാവില്ല. 15 വരെ യുള്ള ബാലന്‍സ് തീരുന്നതുവരെ ഉപയോഗിക്കാം. യാത്രയിലെ അസൗകര്യം ഒഴിവാക്കാന്‍ പേയ്ടിഎം ഫാസ്ടാഗ് ഉടമകള്‍ മറ്റൊരു ബാ ങ്കിന്റെ ഫാസ്ടാഗ് എടുക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

 

 

 

Bussiness News Latest News bussines updates