/kalakaumudi/media/post_banners/9228705999b06c68e9c4f53bbebc0674026c2e5169c80b60299d9e71b34bb6f6.jpg)
കല്‍പ്പറ്റ: ഓണ്‍ലൈന്‍ യുഗത്തില്‍ പുതിയ രൂപമാറ്റവുമായി കണ്‍സ്യൂമര്‍ഫെഡ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ഓണ്‍ലൈന്‍ ഷോപ്പിങ് സംരംഭത്തിലേക്ക് കണ്‍സ്യൂമര്‍ഫെഡ് ചുവട് വെയ്ക്കുന്നു. തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യം. ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിറ്റഴിക്കും. അതിന് ശേഷം, മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ ഉപയോക്താവിന് വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ തന്നെ അവ വാഹനത്തില്‍ വീട്ടിലെത്തിച്ചു തരും.
സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനം പ്രയെജനപ്പെടുത്തിക്കൊണ്ട് ഓരോ ജില്ലയിലും 10 വില്‍പന കേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും. സോഫ്റ്റ്‌വെയര്‍ നിര്‍മാണച്ചുമതല കണ്‍സ്യൂമര്‍ഫെഡിന്റെ ഐ.ടി വിഭാഗത്തിനാണ്.