വേറിട്ട സ്‌റ്റൈലില്‍ ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോര്‍; വിശേഷങ്ങള്‍ അറിയാം

രാജ്യതലസ്ഥാനത്തെ ആദ്യ സ്റ്റോറും ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറും തുറന്ന് ആപ്പിള്‍. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് ഡല്‍ഹിയിലെ സ്റ്റോറിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്തു.

author-image
Web Desk
New Update
വേറിട്ട സ്‌റ്റൈലില്‍ ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോര്‍; വിശേഷങ്ങള്‍ അറിയാം

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആദ്യ സ്റ്റോറും ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറും തുറന്ന് ആപ്പിള്‍. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് ഡല്‍ഹിയിലെ സ്റ്റോറിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്തു.

ഡല്‍ഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിലാണ് സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത ഡിസൈനിലാണ് സ്‌റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡല്‍ഹി ഗേറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വേറിട്ട ശൈലിയിലാണ് സ്റ്റോറിന്റെ നിര്‍മ്മാണം.

ഡല്‍ഹിയിലെ സാകേത് സ്റ്റോറില്‍ കമ്പനിക്ക് 70-ലധികം റീട്ടെയില്‍ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 15 ലധികം ഭാഷകള്‍ സംസാരിക്കുന്ന ടീം കമ്പനിയുടെ ഭാഗമാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് തന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിലാണ് ടിം കുക്ക്. 2016ലാണ് കുക്ക് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കുക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

apple store india delhi