ഇ-കോമേഴ്സ് വിപണി ലക്ഷ്യമാക്കി ഓപ്പോ; എതിരാളികളെ വെല്ലുന്ന പ്രത്യേകതകളുമായി ഓപ്പോ കെ10

ഇ-കോമേഴ്സ് വിപണി ലക്ഷ്യമാക്കി ഓപ്പോയുടെ ഏറ്റവും പുതിയ ഫോണ്‍ ഓപ്പോ കെ10 വിപണിയില്‍.6GB+128GB വേരിയന്റിന് 14990 രൂപയും 8GB+ 128GB വേരിയന്റിന് 16990 രൂപയും പ്രാരംഭ വിലയിലാണ് ഓപ്പോ കെ10 ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ചുവട് വയ്ക്കുന്നത്.

author-image
Lekshmi
New Update
ഇ-കോമേഴ്സ് വിപണി ലക്ഷ്യമാക്കി ഓപ്പോ; എതിരാളികളെ വെല്ലുന്ന പ്രത്യേകതകളുമായി ഓപ്പോ കെ10

ഇ-കോമേഴ്സ് വിപണി ലക്ഷ്യമാക്കി ഓപ്പോയുടെ ഏറ്റവും പുതിയ ഫോണ്‍ ഓപ്പോ കെ10 വിപണിയില്‍.6GB+128GB വേരിയന്റിന് 14990 രൂപയും 8GB+ 128GB വേരിയന്റിന് 16990 രൂപയും പ്രാരംഭ വിലയിലാണ് ഓപ്പോ കെ10 ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ചുവട് വയ്ക്കുന്നത്.2022 മാർച്ച് 29 മുതൽ ഫ്ലിപ്പ്കാര്‍ട്ട്, ഓപ്പോ ഓൺലൈൻ സ്‌റ്റോർ, തിരഞ്ഞെടുത്ത റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ഓപ്പോ കെ10 ലഭ്യമാകും.

ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് കരുത്തില്‍ ക്യാമറഫോണ്‍ എന്നാണ് ഓപ്പോ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ രംഗത്ത് അത്ഭുതകരമായ പ്രത്യേകതകളാണ് ഇതിനകം ഓപ്പോ അവതരിപ്പിച്ചിട്ടുള്ളത്. ഓപ്പോ കെ10 ലേക്ക് വന്നാല്‍ സെല്‍ഫി ക്യാമറയായി 16MPയും, പിന്നിലെ ക്യാമറ സെറ്റപ്പില്‍ യഥാക്രമം 50MP+2MP+2MP ക്യാമറകളും നല്‍കിയിരിക്കുന്നു. ഐഐ സാങ്കേതിക വിദ്യയുടെ സഹായം ഈ ക്യാമറകളെ പ്രകടനത്തില്‍ വ്യത്യസ്തമാക്കുന്നു.

AI ഫോട്ടോ സ്യൂട്ട് എന്ന് വിളിക്കുന്ന പാക്കേജില്‍ എഐ നൈറ്റ് ഫ്ലെയർ പോർട്രെയ്‌റ്റ്, എഐ നാച്ചുറൽ റീടൂച്ചിംഗ്, എഐ പാലറ്റ് എന്നിവ ഒപ്പോ കെ10 ല്‍ ലഭിക്കും. ഇവ ഉപയോഗിച്ച് സാധാരണ വെളിച്ചത്തില്‍ എടുത്ത ഫോട്ടോകളും വീഡിയോകളും അതീവ മനോഹരമായി തന്നെ ലഭിക്കുന്നു. അസാധാരണമായ പോർട്രെയിറ്റ് ഫോട്ടോഗ്രാഫുകൾ നൽകുന്നതിന് സവിശേഷതകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.

എഐ നൈറ്റ് ഫ്ലെയർ പോർട്രെയിറ്റ് ഉപയോഗിക്കുമ്പോൾ, രാത്രി ഫോട്ടോഗ്രാഫിയില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ സാധിച്ചു. ഇത് വഴി ബാക്ക്‌ഗ്രൗണ്ട് ഫ്ലെയർ-അപ്പിൽ ചെറിയ പ്രകാശവെട്ടം പോലും ദൃശ്യമാകും. എഐ നാച്ചുറൽ റീടൂച്ചിംഗ് ഫോട്ടോഗ്രാഫുകൾക്ക് സ്വഭാവികമായ ബ്യൂട്ടിഫിക്കേഷന്‍ ഇഫക്ടുകള്‍ ഫോട്ടോഗ്രാഫിന് നല്‍കുന്നു.ഈ ഫീച്ചർ ഫ്രണ്ട്, റിയർ ക്യാമറകളിൽ ഒരേ പോലെ ലഭ്യമാണ്, ഇത് ആദ്യമായാണ് ഇത്രയും ബജറ്റിലുള്ള ഒരു ഫോണില് ഇത്തരം ഒരു ഫീച്ചര്‍ ലഭിക്കുന്നത്.

എഐ പാലറ്റ് ഫീച്ചർ ഉപയോഗിച്ച് ഒരു ഫോട്ടോ തിരഞ്ഞെടുക്കാനും അതിന്റെ നിറം,തെളിച്ചം പാരാമീറ്ററുകൾ മറ്റൊരു ഫോട്ടോയിൽ പ്രയോഗിക്കാനും ഒപ്പോ കെ10 ല്‍ ഉപയോക്താക്കള്‍ സാധിക്കും. ഇത് ശക്തമായ ഒരു എഐ ടൂള്‍ ആണ്, ഇത് ഒരു പ്രിമീയം പോർട്രെയ്റ്റ് അനുഭവം തന്നെ ഉപയോക്താവിന് നല്‍കും.

എഐ സാങ്കേതിക വിദ്യ തുണയാകുന്ന 16 എംപി മുൻ ക്യാമറ കെ10ന് വ്യത്യസ്തമായ ഒരു സെൽഫി അനുഭവം നല്‍കുന്നുണ്ട്. പകൽ സമയത്ത് എടുത്ത സെൽഫികളില്‍ ഇത് വ്യക്തമാണ്. 360 ഡിഗ്രി ഫിൽ ലൈറ്റിനൊപ്പം കുറഞ്ഞ വെളിച്ചത്തിലും ബാക്ക്‌ലൈറ്റ് സാഹചര്യങ്ങളിലും സെൽഫികൾ എടുക്കുമ്പോള്‍ പോലും അത് തീര്‍ത്തും മനോഹരമാണ്.

50 എംപി പ്രധാന പിൻ ക്യാമറ 5x ഡിജിറ്റൽ സൂം പിന്തുണയോടെയാണ് എത്തുന്നത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും എടുത്ത ചിത്രങ്ങളില്‍ ഒരു മാജിക്ക് ലഭിക്കും ഇതിലൂടെ. നൈറ്റ്‌സ്‌കേപ്പ് മോഡും നൈറ്റ് ഫിൽട്ടറുകളും ഉപയോഗിച്ച് രാത്രി ഷോട്ടുകളില്‍ ഒരു വിശദാംശവും ചോരാതെ പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് സാധിക്കുന്നു. ഇന്‍സ്റ്റ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് വേണ്ടി പലതരം സ്റ്റൈലിഷ് ഫിൽട്ടറുകൾ ഉപയോഗിച്ച് ചിത്രം എടുക്കാന്‍ സാധിക്കുന്നുണ്ട്.

ഒപ്പം തന്നെ ഉപയോക്താക്കൾക്ക് ബ്യൂട്ടിഫിക്കേഷൻ ലെവൽ ക്രമീകരിക്കുന്നതിന് സ്ലൈഡർ ഉപയോഗിക്കാം അല്ലെങ്കിൽ ലൈറ്റിംഗും സ്കിൻ ടോണും അടിസ്ഥാനമാക്കി ക്യാമറയെ സ്വയമേവ ബ്യൂട്ടിഫിക്കേഷൻ ഇഫക്റ്റുകൾ ക്രമീകരിക്കാൻ സാധിക്കുന്ന സവിശേഷതയും ഈ ഫോണിലുണ്ട്.2എംപി ബൊക്കെ ക്യാമറ ഉപയോഗിച്ചുള്ള മികച്ച ബൊക്കെ അനുഭവവും ഈ ഉപകരണം നൽകി. എഐ ബ്യൂട്ടിഫിക്കേഷനുമായും മറ്റ് രാത്രി ഫിൽട്ടറുകളുമായും ചേർന്ന് ഈ സവിശേഷത ഉപയോഗിക്കാൻ റിവ്യൂവില്‍ സാധിച്ചു.

solid features oppo k10