/kalakaumudi/media/post_banners/cedca3aad17ce2f74b628caf51263c6091667887ab9bd1bfb6bdc4f07720477a.jpg)
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഒടിടി പ്ലേ പ്രീമിയം കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്പിള്‍ സിസ്റ്റം ഓപ്പറേറ്ററും (എംഎസ്ഒ) ഇന്ത്യയിലെ ഏറ്റവും വലിയ കണക്ഷന്‍ ബേസ് ഉള്ള ഒരു മുന്‍നിര എംഎസ്ഒയുമായ കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡുമായി പങ്കാളിത്തത്തിന് ഒരുങ്ങുന്നു.
616 രൂപയ്ക്ക് വിപണിയിലെ ഏറ്റവും ചെലവ് കുറഞ്ഞതും സമഗ്രവുമായ വിനോദ ഇന്റര്‍നെറ്റ് പാക്കേജാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. 50 എംബിബിഎസ് ഇന്റര്‍നെറ്റ് കണക്ഷന്‍, 4000 ജിബി ഡാറ്റാ പരിധി, 14 പ്രീമിയം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയാണ് പ്രാരംഭ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. സണ്‍ എന്‍എക്സ്ടി, സോണി ലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്ട്രോ ടിവി, നമ്മ ഫ്ലിക്സ്, ആള്‍ട് ബാലാജി, പ്ലേ ഫ്ലിക്സ്, ഐസ്ട്രീം, ഫാന്‍കോഡ്, ഡോളിവൂഡ് പ്ലേ, ഷോര്‍ട് ടിവി, രാജ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ സമൃദ്ധമായ നിരയും വരിക്കാര്‍ക്ക് ആസ്വദിക്കാനാകും.
കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ഒടിടിപ്ലേയുടെ സിഇഒയും സഹസ്ഥാപകനുമായ ശ്രീ. അവിനാഷ് മുതലിയാര്‍, സിഒഎ പ്രസിഡന്റ് അബൂബെക്കര്‍ സിദ്ദിഖ്, സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്‍, കെ.സി.സി.എല്‍, കെ.വി.ബി.എല്‍ ചെയര്‍മാന്‍ ശ്രീ ഗോവിന്ദന്‍, കെ.സി.സി.എല്‍, കെ.വി.ബി.എല്‍ എംഡി ശ്രീ സുരേഷ് കുമാര്‍, കെ.സി.സി.എല്‍, കെ.വി.ബി.എല്‍ സിഒഒ ശ്രീ എന്‍ പദ്മകുമാര്‍, ടിസിസിഎല്‍ ചെയര്‍മാന്‍ ഷക്കീലന്‍ എന്നിവര്‍ പങ്കെടുത്തു.