പാനസോണിക് ലൈഫ് സൊലൂഷന്‍സ് തിരുവനന്തപുരത്തും

പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ ഭവന നിര്‍മ്മാണ രംഗത്തെ അത്യാധുനിക സംവിധാനങ്ങളുടെ ഷോറൂം തലസ്ഥാനത്ത് തുറക്കുന്നു. രാജ്യത്ത് ഇലക്ട്രിക്കല്‍ നിര്‍മ്മാണ വസ്തുക്കളുടെ രംഗത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളിലൊരാളായ പാനസോണിക് ലൈഫ് സൊലൂഷന്‍സ് വൈവിദ്ധ്യമാര്‍ന്ന സ്മാര്‍ട്ട് ഇലക്ട്രോണിക്, വൈദ്യുത, ഭവനനിര്‍മ്മാണ, ഊര്‍ജ്ജ, ഹോം ഓട്ടോമേഷന്‍ ഉപകരണങ്ങളുടെ ഇന്ത്യയിലെ 11 ാമത്തേയും തിരുവനന്തപുരത്തെ ആദ്യത്തേയും എക്സ്‌ക്ലൂസീവ് ഷോറൂമാണ് ആരംഭിക്കുന്നത്.

author-image
RK
New Update
പാനസോണിക് ലൈഫ് സൊലൂഷന്‍സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ ഭവന നിര്‍മ്മാണ രംഗത്തെ അത്യാധുനിക സംവിധാനങ്ങളുടെ ഷോറൂം തലസ്ഥാനത്ത് തുറക്കുന്നു. രാജ്യത്ത് ഇലക്ട്രിക്കല്‍ നിര്‍മ്മാണ വസ്തുക്കളുടെ രംഗത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളിലൊരാളായ പാനസോണിക് ലൈഫ് സൊലൂഷന്‍സ് വൈവിദ്ധ്യമാര്‍ന്ന സ്മാര്‍ട്ട് ഇലക്ട്രോണിക്, വൈദ്യുത, ഭവനനിര്‍മ്മാണ, ഊര്‍ജ്ജ, ഹോം ഓട്ടോമേഷന്‍ ഉപകരണങ്ങളുടെ ഇന്ത്യയിലെ 11 ാമത്തേയും തിരുവനന്തപുരത്തെ ആദ്യത്തേയും എക്സ്‌ക്ലൂസീവ് ഷോറൂമാണ് ആരംഭിക്കുന്നത്.

അത്യാധുനികവും പുതുതലമുറ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്ത വൈവിദ്ധ്യമാര്‍ന്ന അത്യാധുനികവും പുതുതലമുറ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്ത മോഡുലാര്‍ കിച്ചണുകള്‍, വസ്ത്ര അലമാര, ഇലക്ട്രോണിക് ടോയ്ലറ്റ് സീറ്റ് (ഇടിഎസ്), വസ്ത്രങ്ങള്‍ ഉണക്കുന്നതിനുള്ള സംവിധാനം, കറങ്ങുന്ന ഷൂ റാക്ക്, ഭവന, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ ഉപയോഗിക്കാവുന്ന സീറ്റഡ് ഷോവര്‍ തുടങ്ങിയ ആങ്കര്‍, പാനസോണിക് ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.

കെട്ടിട നിര്‍മ്മാതാക്കള്‍ കൂടുതല്‍ വാണിജ്യ, ഭവന പദ്ധതികള്‍ ആരംഭിക്കുന്നത് കാരണം വേറിട്ട ആധുനിക ഭവന നിര്‍മ്മാണ ഉല്‍പന്നങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യകത തിരുവനന്തപുരത്ത് ഉയരുകയാണ്. തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍, ആര്‍ക്കിടെക്ടുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി ഉയര്‍ന്ന സുരക്ഷിതത്വവും സുഖവും ഉപയോഗിക്കാനുള്ള സൗകര്യവുമുള്ള താരതമ്യം ചെയ്യാന്‍ കഴിയാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ പാനസോണിക് ലൈഫ് സൊലൂഷന്‍സിന്റെ ആഗോള വൈദഗ്ദ്ധ്യത്തിന് സാധിക്കും. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂം ആധുനിക ഭവന, ലിവിങ് ഉല്‍പന്നങ്ങളുടേയും സൊലൂഷന്‍സിന്റേയും വൈവിദ്ധ്യമാര്‍ന്ന നിരയുള്ള പാനസോണിക് ലൈഫ് സൊലൂഷന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കും.

തിരുവനന്തപുരം എഫ് സി ഐയ്ക്ക് സമീപം ഉള്ളൂര്‍ റോഡില്‍ കേശവദാസ പുരത്ത് ട്രാവന്‍കൂര്‍ ഗ്രീന്‍സില്‍ ആണ് 1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഷോറൂം സ്ഥാപിച്ചിട്ടുള്ളത്.

പാനസോണിക് കോര്‍പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ (ആങ്കര്‍ ഇലക്ട്രിക്കല്‍സ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു) 1963-ല്‍ ആണ് സ്ഥാപിച്ചത്. ഉല്‍പന്നങ്ങളുടെ നിര പതിവായി വര്‍ദ്ധിപ്പിക്കുകും വിപണി വിഹിതം വളരുകയും ചെയ്യുന്ന കമ്പനി ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യമുള്ള ഇലക്ട്രിക്കല്‍ നിര്‍മ്മാണ വസ്തുക്കളുടെ പ്രമുഖ ഉല്‍പാദകരാണ്.

കമ്പനിയുടെ വില്‍പനയും പ്രവര്‍ത്തന ലാഭവും കുത്തനെ ഉയരുന്നു. 40 ബില്ല്യണ്‍ രൂപയുടെ അറ്റ വില്‍പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടന്നത്. ഇന്ത്യയിലെ വൈദ്യുത മേഖലയിലെ പ്രമുഖരായ കമ്പനിക്ക് 35 ആഭ്യന്തര ഓഫീസുകളും 9500 ജീവനക്കാരും ഉണ്ട്.

നിലവില്‍ ഇന്ത്യയില്‍ നാല് സ്ഥലങ്ങളിലായി 6 നിര്‍മ്മാണ യൂണിറ്റുകളില്‍ ഗുണനിലവാരത്തിന് പര്യായമായി മാറിയ വൈദ്യുത ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. വയറുകളും കേബിളുകളും, ലൈറ്റിങ്, സോളാര്‍ വൈദ്യുതി, വയറിങ് ഉപകരണങ്ങള്‍, സ്വിച്ച്ഗിയറുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി (ഐഎക്യു) തുടങ്ങിയ മേഖലകളില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ സോളാര്‍ വൈദ്യുതി വികസിപ്പിക്കുന്നതിലും ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലും മുന്‍നിരയിലാണ് കമ്പനി.

panasonic business